കാലടി സംസ്കൃത സർവകലാശാലയുടെ തൃശ്ശൂരിൽ പ്രവർത്തിക്കുന്ന പ്രാദേശികകേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക്, കൂടൽമാണിക്യം ദേവസ്വം സ്ഥലമൊരുക്കും

ഇരിങ്ങാലക്കുട : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തൃശൂരിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റുവാനുള്ള സാധ്യതയേറുന്നു. തൃശ്ശൂരിൽ ഇപ്പോൾ പ്രവർത്തിക്കുന്ന കേന്ദ്രം അസൗകര്യങ്ങൾ മൂലം അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. കൂടൽമാണിക്യ ദേവസ്വവുമായി ചർച്ച ചെയ്തു പ്രാദേശിക കേന്ദ്രത്തിന് അനുയോജ്യമായ ഒരു സ്ഥലം ഇരിങ്ങാലക്കുടയിൽ ഒരുക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെ അഭ്യർത്ഥനപ്രകാരം ആണിത്.

തൃശൂർ കേന്ദ്രത്തിന്‍റെ ശോചനീയാവസ്ഥ മന്ത്രി ഡോ. ആർ ബിന്ദുവിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്ന അധ്യാപകർക്ക് കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നത് സ്വീകാര്യമാണ്. തുടർന്ന് സർവകലാശാലയുടെ സിൻഡിക്കേറ്റ്ലും വൈസ് ചാൻസലർ, രജിസ്ട്രാർ തുടങ്ങിയ സാരഥികളുമായി മന്ത്രി ബന്ധപ്പെടുകയും, അതിന്‍റെ ഭാഗമായി തിങ്കളാഴ്ച കൂടൽമാണിക്യം ദേവസ്വം ആസ്ഥാനത്ത് മന്ത്രിയുടെ സാന്നിധ്യത്തിൽ പ്രാഥമിക യോഗം ചേർന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ സർവകലാശാല പ്രധിനിധിസംഘവുമായി ഇത് സംബന്ധിച്ച് സംസാരിച്ചു.

കേന്ദ്രത്തിന് അനുയോജ്യമായ വിവിധ സ്ഥലങ്ങൾ സംഘം പരിശോധിച്ചു. സംസ്കൃതവുമായി ബന്ധപ്പെട്ട വിവിധ ക്ലാസിക്കൽ കലാരൂപങ്ങൾ, സ്ഥാപനങ്ങൾ എന്നിവ ഇരിങ്ങാലക്കുടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് പ്രാദേശിക കേന്ദ്രത്തിനും അതുവഴി സർവ്വകലാശാലക്കും വലിയ രീതിയിൽ ഉപകാരപെടുമെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികകേന്ദ്രം വളരെ വേഗം ഇരിങ്ങാലക്കുടയിൽ തന്നെ വരുമെന്ന് താൻ പ്രത്യാശിക്കുന്നതായി മന്ത്രി പറഞ്ഞു.

ദേവസ്വം ആസ്ഥാനത്ത് നടന്ന യോഗത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഗോപാലകൃഷ്ണൻ , സിൻഡിക്കേറ്റ് അംഗങ്ങളായ സലിം കുമാർ , മോഹൻദാസ് , മനോജ് കുമാർ , തൃശൂർ സെന്റർ ഡയറക്ടർ ലളിത , അദ്ധ്യാപകരായ കൃഷ്ണൻ നമ്പൂതിരി , ഡോ. ശ്രീലത വർമ്മ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.

തൃശ്ശൂർ, കൊയിലാണ്ടി, തിരുവനന്തപുരം, തുറവൂർ, ഏറ്റുമാനൂർ, പയ്യന്നൂർ, പന്മന, തിരൂർ എന്നിവിടങ്ങളിലാണ് നിലവിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പ്രാദേശിക കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top