ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് (എം) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ ധർണ്ണ

ഇരിങ്ങാലക്കുട : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ്സ് (എം) ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ്സ്റ്റാൻഡിലെ പെട്രോൾ പമ്പിനു മുന്നിൽ ധർണ നടത്തി.

മഹാമാരിയും, സാമ്പത്തികമാന്ദ്യവും നേരിടുന്ന ജനങ്ങൾക്ക് നേരെയുള്ള ക്രൂരമായ കടന്നാക്രമണമാണ് പെട്രോൾ ഉൽപന്നങ്ങളുടെ വിലവർധന മൂലം വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയം എന്ന് കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി ടി.കെ വർഗീസ് മാസ്റ്റർ ധർണ ഉദ്ഘാടനം ചെയ്തു പ്രസ്താവിച്ചു.

കേരള കോൺഗ്രസ്സ് (എം) ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡൻ്റ് ഡേവീസ് ചക്കാലക്കൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ബിജു ആൻറണി മുഖ്യപ്രഭാഷണം നടത്തി. അഡ്വ. മിഥുൻ തോമസ് ടി, റോബിൻ കാളിയങ്കര, ടിറ്റോ തങ്കച്ചൻ തുടങ്ങിയവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top