പ്രതിസന്ധിയിലായ നേന്ത്രക്കായ കർഷകന് സ്വാന്ത്വനമേകി എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകർ

എടതിരിഞ്ഞി : ഓണത്തിന് 200 കുല നേന്ത്രക്കായ വിറ്റ് ഓണം ഉണ്ണാം എന്ന പ്രതീക്ഷയിലാണ് എടതിരിഞ്ഞിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാറളം സ്വദേശിയായ ഉണ്ണികൃഷ്ണൻ എന്ന കർഷകൻ നേന്ത്ര കൃഷി ആരംഭിച്ചത്. എന്നാൽ ലോക്ഡൗൺ കാരണം തോട്ടിൽ വരുവാന്നോ കൃഷിപരിപാലനം നടത്തുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല അത് മൂലം തണ്ടുകൾ ചീഞ്ഞും പുല്ലുകൾ വളർന്നും വാഴകൾക്ക് വളർച്ച മുരടിപ്പ് നേരിട്ടു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായ പടിയൂരിലെ എ.ഐ.വൈ.എഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ്സ് പ്രവർത്തകരുടെ ശ്രദ്ധയിൽ നാശോന്മുഖമായ വാഴതോട്ടം ശ്രദ്ധയിൽപ്പെട്ടു. ഉടനെതന്നെ സ്ഥലം ഉടമയും കർഷകനേയും ബന്ധപ്പെട്ടു കൃഷിസ്ഥലത്തിന് ആവശ്യമായ സഹായം നൽകാമെന്ന് പ്രവർത്തകർ അറിയിച്ചു.

കാട് പോലെ പടർന്ന് പുല്ലുകളും ചീഞ്ഞ തണ്ടുക്കളും നീക്കം ചെയ്യത് വാഴക്കൾക് പുനർജീവൻ നല്കി. പ്രവർത്തനങ്ങൾ നോർത്ത് ലോക്കൽ സെക്രട്ടറി സ: വി.ആർ. രമേഷ്, എ.ഐ.വൈ.എഫ് മേഖല സെക്രട്ടറി എം.പി വിഷ്ണുശങ്കർ, പ്രസിഡൻ്റ് സ: വി.ആർ അഭിജിത്ത്,മേഖല ജോ. സെക്രട്ടറിമാരായ മിഥുൻപോട്ടക്കാരൻ, വി.ജി. ജിത്ത്, എ.ഐ.എസ്.എഫ് ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് ഗോകുൽ സുരേഷ് പി എസ് സുകുമാരൻ മാസ്റ്റർ കാർഷിക വേദി കോർഡിനേറ്റർമാരായ കെ.പി കണ്ണൻ, ശരത്ത് പോത്താനി, ലാജേഷ് കുമാർ , ബിനേഷ് പോത്താനി എന്നീവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top