ലാൽ മെമ്മോറിയൽ ആശുപത്രി സൂപ്രണ്ടും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനുമായ ഡോ. കെ.യു ഗുണപാല൯ അന്തരിച്ചു

ഇരിങ്ങാലക്കുട : ലാൽ മെമ്മോറിയൽ ആശുപത്രി സൂപ്രണ്ടും പ്രശസ്ത ശിശുരോഗ വിദഗ്ദ്ധനുമായ എടമുട്ടം കോഴിപറമ്പിൽ ഉണ്ണിരാൻ മകൻ ഡോ. കെ.യു ഗുണപാല൯ (72 ) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുട൪ന്ന് ചികിത്സയിലായിരുന്നു.

മൂന്നു പതിറ്റാണ്ടിലധികമായി ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ശിശുരോഗ വിഭാഗമേധാവിയും ആശുപത്രി സൂപ്രണ്ടുമായി പ്രവർത്തിച്ചു വരികയായിരുന്നു . സ്തുത൪ഹ്യമായ സേവനത്തിലൂടെയും മനുഷ്യത്വപരമായ ഇടപെടലുകളിലൂടെയും ആശുപത്രിക്കകത്തും പൊതുജനങ്ങൾക്കിടയിലും സ൪വ്വസമ്മതനായിരുന്ന വ്യക്തിത്വമാണ് വിടപറഞ്ഞിരിക്കുന്നത്

ഭാര്യ ശകുന്തള മകൾ നിധി അനൂപ് , മരുമകൻ അനൂപ് പുന്നയൂർക്കുളം ( യു.എസ്.എ ) സംസ്കാരം തിങ്കളാഴ്ച രാവിലെ 11മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top