8 ലിറ്റർ ചാരായവും, 320 ലിറ്റർ വാഷും എക്സൈസ് പിടികൂടി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റേഞ്ചിലെ അസിസ്റ്റന്റ് ഇൻസ്‌പെക്ടർ കെ. മണികണ്ഠനും പാർട്ടിയും തൃശൂർ എക്സൈസ് ഇന്റലിജെൻസ് ടീമും ചേർന്ന് വരന്തരപ്പിള്ളി കാരിക്കുളം കടവിൽ നിന്ന് 8 ലിറ്റർ ചാരായവും, 320 ലിറ്റർ വാഷും പിടികൂടി. വാറ്റുപകരണങ്ങൾ കൈവശം വെച്ച് കൈകാര്യം ചെയ്ത കുറ്റത്തിന് കാരിക്കുളം കടവ് കൊളത്താപ്പിള്ളി വീട്ടിൽ സുഭാഷ് (45) എന്നയാളെ അറസ്റ്റ് ചെയ്തു കേസെടുത്തു.

ഇന്റലിജെൻസ് പ്രിവൻറിവ് ഓഫീസർമാരായ ഷിബു , സതീഷ്, മോഹനൻ, ലോനപ്പൻ പ്രിവന്റീവ് ഓഫീസർ ജോഷി, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ റാഫേൽ , സിവിൽ എക്സൈസ് ഓഫീസർ മാരായ ബെന്നി, ജോയൽ,വുമൺ സിവിൽ എക്സൈസ് ഓഫീസർ ശാലിനി എന്നിവർ റെയ്‌ഡിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top