പൊറത്തിശ്ശേരി ഹെൽത്ത് സെന്‍ററിലെ വാക്സിനേഷൻ മഹാത്മാ സ്കൂളിലേക്ക് മാറ്റുന്നതിന് മുന്നോടിയായുള്ള ശുചീകരണ പ്രവത്തനങ്ങൾ ഡി.വൈ.എഫ്.ഐ ഏറ്റെടുത്തു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി ഹെൽത്ത് സെന്‍ററിലെ വാക്സിനേഷൻ പൊറത്തിശ്ശേരി മഹാത്മാ സ്കൂളിലേക്ക് മാറ്റുന്നതിന് മുന്നോടിയായുള്ള ശുചീകരണപ്രവത്തനങ്ങൾ ഡി.വൈ.എഫ്.ഐ പൊറത്തിശ്ശേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കുകയും സ്കൂളിന്‍റെ പരിസരവും, പൊടിയും മറ്റും നിറഞ്ഞ സ്കൂളിന്‍റെ ഹാൾ എന്നിവ വൃത്തിയാക്കി അണുനശീകരണം നടത്തുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം മുൻസിപ്പാലിറ്റി ക്ഷേമകാര്യ ചെയർമാനും മുൻ ഡി.വൈ.എഫ്.ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ സി. സി. ഷിബിൻ നിർവ്വഹിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറിയും വാർഡ് കൗൺസിലറുമായ സഞ്ജയ്‌ എം. എസ , മേഖല പ്രസിഡന്റ്‌ മനോജ്‌ C. R എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വവും നൽകി, മഴയും മറ്റും വരുമ്പോൾ വാക്സിനേഷന് ആളുകൾക്ക് നിൽക്കുവാൻ സൗകര്യo ഇല്ലാത്തതിനാലാണ് ഇങ്ങോട്ട് മാറ്റിയത്. പി.എച്ച്.സി യിലെ ഡോക്ടർ ഇക്കാര്യം കൗൺസിലർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡി.വൈ.എഫ്.ഐ ഈ പ്രവർത്തനം യാതൊരു മടിയും കൂടാതെ ഏറ്റെടുക്കയായിരുന്നു. സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി സജി .വി.എസ്, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ സച്ചു ടി. എസ്, ശരത്, വിവേക്, വിനീഷ് എ.വി , നന്ദു കൃഷ്ണ എന്നിവരും പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top