ടാക്‌സ് പേ ബാക്ക് സമരം : ഇന്ധന നികുതി തിരികെ നൽകി മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസ് പ്രതിഷേധം

മുരിയാട് : ദിനംപ്രതി കുതിച്ചുയരുന്ന ഇന്ധന വിലവർദ്ധനവിനെതിരെ ഉപയോക്താക്കൾക്ക് ഇന്ധന വിലയിലെ കേന്ദ്ര – സംസ്ഥാന നികുതി തുക തിരികെ നൽകി യൂത്ത് കോൺഗ്രസ് ടാക്‌സ് പേ ബാക്ക് സമരം നടത്തി. മുരിയാട് പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ എത്തിയവർക്ക്‌ നികുതി തുകയായ 51 രൂപ തിരികെ നൽകിയായിരുന്നു പ്രതീകാത്മക പ്രതിഷേധ സമരം.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ ജസ്റ്റിൻ ജോർജ് നേതൃത്വത്തിൽ നടത്തിയ സമരം നിയോജകമണ്ഡലം പ്രസിഡന്റ് വിബിൻ വെള്ളയത്ത്‌ ഉദ്ഘടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നേതാക്കളായ എബിൻ ജോൺ, റിജോൺ ജോൺസൻ, ശരത് കുമാർ, ആൻഡേഴ്സൺ, അനു തുടങ്ങിയവർ പങ്കെടുത്തു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top