സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഓണ്‍ലൈന്‍ പഠനത്തിന് ഫോണുകള്‍ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാന്‍ എം.എൽ.എ ഹെൽപ്പ് ലൈൻ

ഇരിങ്ങാലക്കുട : സാമ്പത്തിക പ്രതിസന്ധികള്‍ മൂലം ഓണ്‍ലൈന്‍ പഠനത്തിനുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ വാങ്ങുവാന്‍ സൌകര്യമില്ലാത്ത ധാരാളം വിദ്യാർത്ഥികൾ നിയോജകമണ്ഡലത്തില്‍ ഉണ്ട്. അവര്‍ക്കെല്ലാം സ്മാര്‍ട്ട് ഫോണുകള്‍ നല്‍കാനുള്ള എം എൽ എ ഹെൽപ്പ് ലൈനിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങാകുവാന്‍ തയ്യാറുള്ളവർ മൊബൈൽ ഫോൺ വാങ്ങി ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിന് മുകളിലുള്ള എൽ എൽ എ ഓഫീസിൽ ഏൽപ്പിക്കാം. വ്യക്തികളുടെ കയ്യിൽ അധികമുള്ള കേടുപാടുകളില്ലാത്ത ഫോണുകളും ഏൽപ്പിക്കാം.

അടിസ്ഥാന സൗകര്യം ഇല്ലാത്തതിന്‍റെ പേരിൽ ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈൻ ക്ലാസുകൾ നഷ്ടമാകാതിരിക്കാൻ നിയോജകമണ്ഡലത്തിലെ എല്ലാവരും സഹകരിക്കണമെന്ന് ഇരിങ്ങാലക്കുട എം.എൽ.എ യും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു ആവശ്യപ്പെട്ടു. കൂടുതൽ വിവരങ്ങൾക്ക് 04802829000 9946266262

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top