കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം വി. പി. നായരുടെ 100-ാം ജന്മദിനം പൊന്നാട അണിയിച്ചുകൊണ്ട് ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീർഘ കാലം കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗമായി പ്രവർത്തിച്ച വി. പരമേശ്വരൻ നായർ എന്ന വി. പി. നായരുടെ 100-ാം ജന്മ ദിന ആഘോഷം സഖാവിനെ പൊന്നാട അണിയിച്ചു കൊണ്ട് കർഷക സംഘം ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റും ആയ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി. എസ്‌. സജീവൻ അധ്യക്ഷത വഹിച്ചു. മുൻ എം. എൽ. എ. അരുണൻമാസ്റ്റർ, കാട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ പവിത്രൻ, മുൻ പ്രസിഡന്റ്‌ മനോജ്‌ വലിയ പറമ്പിൽ, എൻ. ബി. പവിത്ര, കാട്ടൂർ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ,വി. എം. കമറുദ്ധീൻ, ടി. വി. ലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വി. പി. നായർ ആവേശകര മായ മറുപടി പ്രസംഗം നടത്തി. കർഷക സംഘം ഏരിയ സെക്രട്ടറി ടി. ജി.ശങ്കര നാരായണൻ സ്വാഗതവും കാട്ടൂർ കമ്മിറ്റി പ്രസിഡന്റ്‌ കിരൺ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top