തലയിൽ കുടുങ്ങിയ കുപ്പിയുമായി ഒരാഴ്ചയായി വിശന്നുവലഞ്ഞ നായയെ രക്ഷപ്പെടുത്തി നെടുമ്പുര സ്വാന്തനം പ്രവർത്തകർ

കാട്ടൂർ : അബദ്ധത്തിൽ തലയിൽ കുടുങ്ങിപ്പോയ പ്ലാസ്റ്റിക് ബോട്ടിൽ മൂലം ഭക്ഷണവും വെള്ളവും പോലും കഴിക്കാൻ പറ്റാതെ വിശന്നുവലഞ്ഞ് നടക്കുകയായിരുന്ന നായയെ സാഹസികമായി പിടികൂടി രക്ഷപെടുത്തി നെടുമ്പുര സ്വാന്തനം പ്രവർത്തകർ.

റോഡിലൂടെ തലയിൽ കുടുങ്ങിയ കുപ്പിയുമായി നായ നടക്കുന്നത് കണ്ടതിനെ തുടർന്നാണ് ഇവർ ഈ ദൗത്യവുമായി ഇറങ്ങി തിരിച്ചത്. കുറച്ചു ദിവസങ്ങളായി നായയെ പിടികൂടാൻ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. ഒരിക്കൽ കൈയിൽ നിന്നും കുതറിയോടിയെങ്കിലും ശനിയാഴ്ച പിടികൂടി രക്ഷപ്പെടുത്താൻ സാധിച്ചു.

സാന്ത്വനം പ്രവർത്തകരായ സുധീർ ഹമീദ്, സിദ്ധീഖ് യൂസഫ്, ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പ്രശാന്ത്, വീട്ടുകാരൻ നെൽസൺ ഡേവിസ് എന്നിവർ ചേർന്ന് ലേബർ സെന്റർ പള്ളിപ്പറമ്പ് കപ്പേളക്ക് സമീപത്ത് വെച്ചാണ് തലയിൽ കുടുങ്ങിയ പ്ലാസ്റ്റിക് ബോട്ടിൽ അറുത്തുമാറ്റി നായയെ രക്ഷപ്പെടുത്തിയത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top