യൂഫണി 2K21 കലോത്സവം സൂം ഓൺലൈൻ പ്ലാറ്റ് ഫോമിൽ നടത്തി

ഇരിങ്ങാലക്കട : കൊറോണ മനുഷ്യരെ അകലം പാലിച്ചു നിർത്തിയ ഈ കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്ക് പഠനവും അതോടൊപ്പം സർഗ്ഗാത്മകമായ കലാവാസനകൾ പ്രകടിപ്പിക്കുന്നതിനുമായി ഇരിങ്ങാലക്കുട സെന്‍റ് . മേരീസ് എച്ച്.എസ്.എസ് ലെ ഹയർ സെക്കന്‍ററി വിഭാഗം സൂം ഓൺലൈൻ പ്ലാറ്റ് ഫോമിൽ യൂഫണി 2K21 എന്ന പേരിൽ കലാവിരുന്ന് നടത്തി. മേരി സ്മിയ ജോർജ്ജ്ന്‍റെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. സ്കൂൾ മാനേജർ ഫാദർ പയസ് ചിറപ്പാണത് അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റന്‍റ് മാനേജർ ഫാദർ ടോണി പാറേക്കാടൻ, സ്കൂൾ മാനേജ്‌മന്‍റ് ട്രസ്റ്റീ വർഗ്ഗിസ് തൊമ്മന ,പി ടി എ പ്രസിഡന്‍റ് തോമസ് തൊകലത്ത്, സ്റ്റാഫ് സെക്രട്ടറി ജിജി ജോർജ്, സ്റ്റുഡന്റസ് റെപ്പ് .ജോമോൾ വിൻസൺ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് വായന വാരാചരണത്തിന്റെ ഭാഗമായി നടത്തിയ മലയാള പദ്യപാരായണം, പ്രസംഗമത്സരം എന്നിവയിൽ സമ്മാനാർഹരായ ഇനങ്ങൾ പ്രദർശിപ്പിച്ച് അവർക്ക് ഇ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. തുടർന്ന് ഏറ്റവും ആകർഷണീയമായ രീതിയിൽ ഓരോ ക്ലാസ് കളുടേയും വിദ്യാർത്ഥികളുടെ 15 മിനിറ്റ് ഉളള കലാവിരുന്നും നടത്തി. സ്കൂൾ പ്രിൻസിപ്പൽ റെക്റ്റി കെ.ഡി സ്വാഗതവും . കൺവീനർ റോസി എം.വി നന്ദിയും പറഞ്ഞു.

Leave a comment

Top