സംസ്ഥാന പാതയിൽ കല്ലേറ്റുംകര മുസ്ലിം പള്ളിക്കു സമീപം കാറപകടം

കല്ലേറ്റുംകര : സംസ്ഥാന പാതയിൽ കല്ലേറ്റുംകര മുസ്ലിം പള്ളിക്കു സമീപം വ്യാഴഴ്ച്ച 2 മണിയോടെ അടഞ്ഞുകിടന്ന പഴയ കെട്ടിടത്തിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടമുണ്ടായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. കാട്ടുങ്ങച്ചിറ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. കാറിലുണ്ടായവർക്ക് നിസാര പരിക്കോടെ രക്ഷപ്പെട്ടു.

Leave a comment

Leave a Reply

Top