‘മിന്നാമിനുങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 9 വെള്ളിയാഴ്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ സ്ക്രീൻ ചെയ്യുന്നു. മനോജ് തോമസ് സംവിധാനം ചെയ്ത 130 മിനിറ്റുള്ള ചിത്രത്തിൽ, ഒറ്റയ്ക്ക് കുടുംബം നോക്കേണ്ടി വരുന്ന വീട്ടമ്മയെയാണ് സുരഭി ലക്ഷ്മി അവതരിപ്പിക്കുന്നത്. സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു. പ്രവേശനം സൗജന്യം.

Leave a comment

Leave a Reply

Top