സമ്പൂർണ്ണമായ പട്ടിണിയില്ലാത്ത കുടുംബം എന്ന ലക്ഷ്യത്തിൽ ആൽഫ പാലിയേറ്റിവ് കെയറിന്‍റെ ആൽഫ അന്നം ഫുഡ് ബാങ്ക് പദ്ധതി

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഒരു കുടുംബവും പട്ടിണി കിടക്കില്ല എന്ന ലക്ഷ്യത്തിൽ ആൽഫ പാലിയേറ്റീവ് കെയർ വെളളാങ്ങല്ലൂർ ലിങ്ക് സെന്റർ തുടക്കമിട്ട ആൽഫ അന്നം ഫുഡ് ബാങ്ക് പദ്ധതിയുടെ ലോഗോ വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എം മുകേഷ് പ്രകാശനം ചെയ്തു. കോവിഡ് പ്രോട്ടോകോൾ പ്രകാരം ആൽഫയിൽ നടന്ന ലളിതമായ ചടങ്ങിൽ ഷഫീർ കാരുമാത്ര അധ്യക്ഷത വഹിച്ചു

മാരക രോഗങ്ങളാലും ലോക് ഡൗണിന്റെ സാഹചര്യത്തിലും നിരവധി കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. അവർക്കാവശ്യമായ ഭക്ഷണ സാധനങ്ങൾ കിറ്റുകളായി എത്തിച്ചു നൽകും. അവശ്യ വിഭവങ്ങളായോ സാമ്പത്തികമായോ സഹകാരികളിൽ നിന്ന് കണ്ടെത്തി അർഹരായവർക്ക് ആൽഫയിലെ വളണ്ടിയർമാർ എത്തിച്ചു നൽകുമെന്ന് സംഘാടകർ അറിയിച്ചു. പി. എം അബു ഷിക്കൂർ, പി. കെ മാഹിർ , എം.എ അലി, എം.എ അൻവർ, മെഹർബാൻ ഷിഹാബ് രജിത ആൻറണി, ധൃശിക സുകുമാർ, ഷിനി ആയുബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top