സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലുള്ള ഐക്യദാർഢ്യ സമരം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : സംയുക്ത ട്രേഡ് യൂണിയൻ ഐക്യസമര സമിതിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കേരളത്തിലെമ്പാടും നടന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിനു മുന്നിൽ നടന്ന സമരം എ.ഐ.ടി.യു.സി ജില്ലാ ജോ.സെക്രട്ടറി ടി.കെ.സുധീഷ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ബി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ ജോ സെക്രട്ടറി ജോളി, എച്ച്.എം.എസ് നേതാവ് ഷെല്ലി മുട്ടത്ത്, എം.സി. രമണൻ, വർദ്ധനൻ പുളിക്കൽ എന്നിവർ സംസാരിച്ചു. പെട്രോളിയം ഉൽപ്പനങ്ങൾക്ക് കണ്ണിൽ ചോരയില്ലാതെ വില കൂട്ടുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ സാമ്പത്തിക നയ പരിപാടികൾക്കെതിരെയും സമരക്കാർ പ്രതിഷേധിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top