കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാഷ്ട്രീയ വിവേചനം ആരോപിച്ച് കോൺഗ്രസ്‌ പ്രതിഷേധ നിൽപ്പ് സമരം നടത്തി

വെള്ളാങ്ങല്ലൂർ : കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ രാഷ്ട്രീയ വിവേചനം കാണിക്കുകയും വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ യു.ഡി.ഫ് മെമ്പർമാരെ അവഗണിക്കുകയും ചെയ്യുന്ന പഞ്ചായത്ത്‌ പ്രസിഡന്റിന്‍റെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 21 വാർഡുകളിലും പ്രതിഷേധ നിൽപ്പ് സമരം നടത്തി.
കോണത്തുകുന്നിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം മണ്ഡലം പ്രസിഡന്‍റ്  അയൂബ് കരൂപ്പടന്ന നിർവഹിച്ചു. ധർമജൻ വില്ലേടത് അധ്യക്ഷനായി. എ. ആർ രാംദാസ്, വി. മോഹൻദാസ്, കെ. കൃഷ്ണകുമാർ, ഗഫൂർ മൂലംപറമ്പിൽ, കണ്ണൻ തോണിയിൽ എന്നിവർ സംസാരിച്ചു.
വിവിധ വാർഡുകളിൽ പഞ്ചായത്ത്‌ മെമ്പർമാരായ ഷംസു വെളുത്തേരി, അനിൽ മന്ത്തുരുത്തി, നസീമ നാസർ, എം. എച്ച് ബഷീർ, മഞ്ജു ജോർജ്, ജാസ്മിൻ, വി. എ. നാസർ, ജോയ്. മേജോ ജോൺ, ജോയ് കോലങ്കണ്ണി, എം. എ. നിസാർ, കെ. ഐ നജാഹ്, ഇ. കെ. ജോബി, എ. എ. മുസമ്മിൽ, മല്ലിക ആനന്ദൻ, ലിജി തുടങ്ങിയവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top