ഇന്ധന വില വർദ്ധനവ് – മുരിയാട് പഞ്ചായത്തിൽ കോൺഗ്രസ് ധർണ

മുരിയാട് : അന്യായമായ പെട്രോൾ ഡിസൽ വില വർദ്ധനവിനെതിരെയും പെട്രോളിയം ഉല്പന്നങ്ങളുടെ വില ജി.എസ്.ടി യുടെ പരിധിയിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുരിയാട് പെട്രോൾ പമ്പ് പരിസരത്തുവെച്ച് ധർണ സംഘടിപ്പിച്ചു.
കോൺസ്സ് മണ്ഡലം പ്രസിഡന്‍റ്  തോമസ് തൊകലത്ത് ധർണ്ണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ ശ്രീജിത്ത് പട്ടത്ത്, കെ വൃന്ദ കുമാരി, സേവ്യർ ആളൂക്കാരൻ, നിത അർജുൻ, അമൽജിത്ത് എന്നിവർ നേതൃത്വം നൽകി.
പുല്ലൂർ മേഖലയിൽ പ്രസാദ് പാറപ്പുറത്ത്, ഉദ്ഘാടനം ചെയ്തു. തോമസ് ചേനത്ത് പറമ്പിൽ, ജോയ്സൻ മാമ്പിള്ളി, അജി തൈവളപ്പിൽ, സുനിലൻ, ഡേവിസ് കൂനൻ എന്നിവർ നേതൃത്വം നൽകി.
മുരിയാട് മേഖലയിൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ്  ജെസ്റ്റിൻ ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്‍റ്  മുരളി മഠത്തിൽ, ഷൈജോ അരിക്കാട്ട്, ലിജോ മഞ്ഞളി, എം.ജെ സേവിയർ എന്നിവർ നേതൃത്വം നൽകി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top