അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന മുന്‍ഗണന കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ നല്‍കണം – നിങ്ങൾ അർഹനോ അതോ അനർഹനോ, കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ ഏല്‍പ്പിക്കണമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടെ പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങളും അനര്‍ഹരാണ്.

കൂടാതെ പ്രതിമാസ വരുമാനം ഇരുപത്തയ്യായിരം രൂപയോ അതിലധികമോ ഉള്ളവര്‍, ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്ളാറ്റോ സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ സ്വന്തമായി നാലുചക്രവാഹനം ഉള്ളവര്‍ എന്നിവരും അനര്‍ഹരാണ്.

ഇവര്‍ ജൂണ്‍ 30നകം ചാലക്കുടി താലൂക്ക് സപ്ലൈ ഓഫീസര്‍ മുമ്പാകെ കാര്‍ഡുകള്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറ്റണം. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കാം. സ്വദേശത്ത് താമസമില്ലാത്തവരോ മരണപ്പെട്ടവരോ കാര്‍ഡില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഈ കാര്‍ഡുകളില്‍ നിന്നും കുറവ് ചെയ്യുന്നതിന് അക്ഷയ മുഖേനയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കണം.

ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്തവര്‍ അംഗങ്ങള്‍ ഉള്‍പ്പെടെ എത്രയുംവേഗം ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top