51 രൂപയോളം ലിറ്റർ പെട്രോളിന് ഉപഭോക്താവിന് തിരികെ കൊടുത്ത് ടാക്ക്സ് ചലഞ്ചുമായി യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി

കാട്ടൂർ : പ്രതീകാതന്മകമായി കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിന് ചുമത്തുന്ന നികുതി ഉപഭോക്താവിന് പണം തിരിച്ചു കൊടുത്തുകൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി ടാക്ക്സ് ചലഞ്ച് പ്രതിഷേധം നടത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് കാട്ടൂർ പെട്രോൾ പമ്പിൽ വെച്ച് ഇന്നത്തെ ടാക്ക്സ് തുകയായ ഒരു ലീറ്റർ പെട്രോളിൽ നിന്ന് അധികമായി ഈടാക്കുന്ന 51 രൂപയോളം ലിറ്റർ പെട്രോളിന് ഉപഭോക്താവിന് തിരികെ കൊടുത്തുകൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം കമ്മിറ്റി ടാക്സ് ചലഞ്ച് നടപ്പിലാക്കിയത്.

യൂത്ത് കോൺഗ്രസ്‌ കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഷെറിൻ തേർമഠം ടാക്സാആയി ഈടാകുന്ന പണം തിരികെ കൊടുത്തുകൊണ്ട് ചലഞ്ച് ന് തുടക്കം കുറിച്ചു. യൂത്ത് കോൺഗ്രസ്‌ ഭാരവാഹികൾ ആയ സുശീൽ ലാലു,മോജിഷ് മോഹൻ,കിരൺ,അക്ബർ പുതുവീട്ടിൽ എന്നിവർ പങ്കെടുത്തു..

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top