11ന് മൊബൈൽ റിപ്പയർ കടകൾക്ക് പ്രവർത്തിക്കാം, 12 നും 13നും ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം

അറിയിപ്പ് : കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സാഹചര്യത്തിൽ ശനി, ഞായർ (12,13) തീയതികളിൽ ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറി മാത്രമേ അനുവാദമുള്ളൂവെന്ന് സർക്കാർ ഉത്തരവായി. 12നും 13നും ടേക്ക് എവേ, പാഴ്സൽ സൗകര്യങ്ങൾ ഹോട്ടലുകളിൽ അനുവദനീയമല്ല.

ശക്തമായ സാമൂഹ്യ അകലം പാലിച്ച് നിർമാണ പ്രവർത്തനങ്ങൾ ഈ ദിവസങ്ങളിൽ നടത്താവുന്നതാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ മുൻകൂട്ടി അടുത്ത പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ജൂൺ 11ന് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ കടകളിൽ മൊബൈൽ ഫോൺ റിപ്പയർ ചെയ്യുന്ന കടകളും ഉൾപ്പെടുമെന്നും സർക്കാർ വ്യക്തമാക്കി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top