ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരം സംഘടിപ്പിച്ചു

കാറളം : ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടത്തുന്ന ജനദോഹവും ഭരണഘടനാവിരുദ്ധവുമായ നടപടികൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന ലക്ഷദ്വീപ് ഐക്യദാർഢ്യ സമരം കാറളം സെന്ററിൽ എ.ഐ.ടി യു.സി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം ഉദ്ഘാടനം ചെയ്തു. നൂറ്റാണ്ടുകളുടെ പാരമ്പര്യവും പൈതൃകവും സംസ്ക്കാരവും തകർത്തുകൊണ്ട് ലക്ഷദ്വീപിലെ ശാന്തിയും സമാധാനവും ഇല്ലാതാക്കുന്ന പുതിയ അഡ്മിനിസ്ട്രേറ്റ് ഭരണം അവസാനിപ്പിക്കണമെന്നും, മറ്റൊരു കാശ്മീരും അസാമും സൃഷ്ടിക്കുകയാണ് കേന്ദ്ര സർക്കാരെന്നും, ഈ അനീതിക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണണമെന്നും സമരം ഉദ്‌ഘാടനം ചെയ്തുകൊണ്ട് റഷീദ് കാറളം സംസാരിച്ചു. സി.ഐ.ടി.യു.സി നേതാവ് എ.വി.അജയൻ അദ്ധ്യക്ഷത വഹിച്ചു.മോഹനൻ വലിയാട്ടിൽ സ്വാഗതം പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top