കണ്ടൽ കാടൊരുക്കാൻ വനം വകുപ്പ്

പ്രളയം താറുമാറാക്കിയ കായലിൻ്റെ ആവാസവ്യവസ്ഥയെയും, മത്സ്യസമ്പത്തിനേയും തിരിച്ചുപിടിച്ച്, മത്സ്യ ബന്ധനം ഉപജീവനമാർഗ്ഗമാക്കിയ തൊഴിലാളികളെയും തീരത്തേയും സംരക്ഷിക്കുന്നതിനുള്ള ” കണ്ടൽകാടൊരുക്കൽ – പ്രകൃതിക്കായൊരു കൂടൊരുക്കൽ” പദ്ധതിക്ക് പൊയ്യ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. കണ്ടൽചെടി നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ നൈസൺ പദ്ധതിയുടെ ഉദ് ഘാടനം നിർവഹിച്ചു.

വനം വന്യജീവി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാമൂഹ്യവനവൽക്കരണ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ, മാള ബ്ലോക്ക് പഞ്ചായത്തിൻ്റേയും, പൊയ്യ ഗ്രാമ പഞ്ചായത്തിൻ്റേയും സഹകരണത്തോടെ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിവഴി, തൃശൂർ സമൂഹ്യവനവത്ക്കരണത്തിനു കീഴിലെ ചാലക്കുടി ഫോറസ്റ്റ് റേഞ്ചാണ് പ്രോജക്ട് നടപ്പിലാക്കുന്നത്.

1989 യു.എൻ.ഡി.പി സഹായത്തോടെ 58.71 ഹെക്ടർ സ്ഥലത്ത് പൊയ്യയിൽ ആരംഭിച്ച കേരള ജലമത്സ്യ കൃഷി വികസന ഏജൻസി ആഡാകിൻ്റെ (ADAK) 39.15 ഹെക്ടർ ‘ഓരു ജല ‘ മത്സ്യക്കുളങ്ങളുടെ വശങ്ങളിലാണ് പ്രത്യേകമായി തയ്യാറാക്കിയ നഴ്സറിയിൽ മുളപ്പിച്ചെടുത്ത
കണ്ടൽ ചെടികൾ നട്ടു പിടിപ്പിക്കുന്നത്. ആകെ 3000 കണ്ടൽ തൈകൾ വനം വകുപ്പ് ഉത്പാദിപ്പിച്ചിട്ടുണ്ട്. പൊയ്യ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡെയ്സി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, സാമൂഹ്യ വനവൽക്കരണ വിഭാഗം തൃശ്ശൂർ ഡിവിഷൻ അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്റർ പി.എം പ്രഭു സ്വാഗതവും, ചാലക്കുടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുമു സ്കറിയ നന്ദിയും പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top