എടക്കുളത്ത് യുവാവിനെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റിൽ

എടക്കുളം : എടക്കുളത്ത് ബുധനാഴ്ച രാത്രി യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയായ എടക്കുളം ഇശ്വരമംഗലത്ത് വീട്ടിൽ അഖിലിനെ (23) സി.ഐ.യും സംഘവും അറസ്റ്റ് ചെയ്തു. കുത്തേറ്റ വത്സൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രി ചികിത്സയില്‍ തുടരുന്നു. സാമ്പത്തിക തര്‍ക്കമാണ് കാരണമെന്ന് പോലീസ്.

സംഭവത്തിന് ശേഷം തൊട്ടടുത്തുള്ള ചങ്ങനാന്ത്ര ഷൈജുവിന്റെ വീട്ടില്‍ കയറി സാധനങ്ങള്‍ തകര്‍ത്ത കേസില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ടെന്നും ഇന്‍സ്പക്ടര്‍ പറഞ്ഞു. കാട്ടൂർ ഇൻസ്പെക്ടർ വി.വി. അനിൽകുമാർ , എസ്.ഐ. ആർ രാജേഷ്, പോലീസുകാരായ നിഖില്‍ ജോര്‍ജ്ജ്, വിജേഷ്, സനില്‍, പ്രസാദ്, സെയ്ഫുദ്ദിന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top