പിണറായി സർക്കാരും, മാധ്യമങ്ങളും ബി.ജെ.പിയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാലകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പിണറായി സർക്കാരും, മാധ്യമങ്ങളും ബി.ജെ.പിയെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ 400 കേന്ദ്രങ്ങളിൽ ബി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധജ്വാലകൾ സംഘടിപ്പിച്ചു. നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബസ്റ്റാന്റിൽ നടന്ന പ്രതിഷേധ ജ്വാലയിൽ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോർച്ച സംസ്ഥാന ജന: സെക്രട്ടറി ജോസഫ് പടമാടൻ ഉത്ഘാടനം ചെയ്തു. ജില്ല സെക്രട്ടറിമാരായ ശശി മരുതയൂർ, കവിത ബിജു, മണ്ഡലം ജന: സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, കെ സി വേണു മാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സിന്ധു സതീഷ്,അമ്പിളി ജയൻ, ജില്ല കമ്മറ്റിയംഗം രാഗി മാരാത്ത് എന്നിവർ നേതൃത്വം നല്കി.പിണറായി വിജയന്റെ കോലം കത്തിച്ചു.

കാട്ടൂർ പഞ്ചായത്തിൽ പ്രസിഡണ്ട് വിജീഷ് മാസ്റ്റർ, T S സുനിൽകുമാർ, മനോജ് കല്ലിക്കാട്ട്, സുനിൽ തളിയപറമ്പിൽ, ആശിഷ ടി രാജ്, അഭിലാഷ് കണ്ടാരറ. കാറളം പഞ്ചായത്തിൽ രതീഷ് കുറുമാത്ത്, രമേഷ് ചന്ദ്രൻ, പാറയിൽ ഉണ്ണികൃഷ്ണൻ, സരിത വിനോദ്.

മുരിയാട് പഞ്ചായത്തിൽ അഖിലാഷ് ,രാജേഷ്,ശ്രീജേഷ്,രവി പുല്ലൂർ, ആളൂർ (വെസ്റ്റ്) രാജേഷ് എ വി, ജിനോയ്, സി സി മുരളി,ബിജു. ആളൂർ (ഈസ്റ്റ് ) സജിത്ത് പി പി, ഷാജൂട്ടൻ, ബിജു തൊപ്പിൽ, സുനിലൻ. വേളൂക്കര പഞ്ചായത്തിൽ മദനൻ മണമാടത്തിൽ, മനോജ്, രഞ്ജിത്ത്, മിഥുൻ. പൂമംഗലം പഞ്ചായത്തിൽ സജീവൻ, സി വി അജയകുമാർ,ലിന്റോ, സുബിത ജയകൃഷ്ണൻ. പടിയൂർ പഞ്ചായത്തിൽ ശ്രീജിത്ത് മണ്ണായിൽ, ഷിത് രാജ്, സജി. ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിൽ സന്തോഷ് ബോബൻ, രമേഷ് വി സി,സത്യദേവ്, സന്തോഷ് കാര്യാടൻ, സുരേഷ്,വർഗ്ഗീസ് കണ്ടംകുളത്തി എന്നിവർ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top