പടിയൂർ പഞ്ചായത്തിലെ യുവജന ക്ഷേമ ബോർഡിന് തവനിഷ് അണുനശീകരണ യന്ത്രം നല്കി

പടിയൂർ : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് പടിയൂർ പഞ്ചായത്തിലെ യുവജനക്ഷേമ ബോർഡിന് അണുനശീകരണ യന്ത്രം കൈമാറി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ പടിയൂർ പഞ്ചായത്ത്‌ യൂത്ത് കോർഡിനേറ്റർ സുബീഷ് വി.എസ് ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ നിന്ന് ഏറ്റുവാങ്ങി.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ് എന്നിവർ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top