കാടുപിടിച്ചു കിടന്നിരുന്ന പരടിച്ചിറക്ക് പുതുവെളിച്ചം

വല്ലക്കുന്ന് : സംസ്ഥാന പാതയിൽ കല്ലേറ്റുംകരക്കും വല്ലക്കുന്നിനും ഇടയിൽ സ്ഥിതി ചെയ്യുന്ന പരടിച്ചിറ റോഡരികിലെ കാടുപിടിച്ചു കിടന്നിരുന്ന പുറംമ്പോക്ക് സ്ഥലം നാട്ടുകാരുടെ ശ്രമദാനത്തിൽ സോളാർ ലൈറ്റുകളും ചെടികളും വെച്ച് മനോഹരമാക്കി. നാല് സോളാർ ലൈറ്റും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ആളൂർ പഞ്ചായത്തിലെ 23-ാം വാർഡ് മെമ്പർ മേരി ഐസക് ടീച്ചറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമാണ് ഇത് യാഥാർത്യമാക്കിയത്. പ്രവർത്തനങ്ങളെ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അഭിനന്ദിച്ചു.

Leave a comment

Top