മൃതദേഹങ്ങളോട് അനാദരവും, അനധികൃത കല്ലറ നിർമ്മാണവുമെന്ന് പരാതി- ഇരിങ്ങാലക്കുട സെന്‍റ് തോമസ്‌ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ നടന്നു വന്നിരുന്ന നിർമാണ പ്രവർത്തനങ്ങൾ തഹസിൽദാർ എത്തി സ്റ്റോപ്പ് മെമ്മോ നൽകി, കേസെടുക്കുമെന്ന് പോലീസും

ഇരിങ്ങാലക്കുട : മൃതദേഹങ്ങളോട് അനാദരവും, അനധികൃത കല്ലറ നിർമ്മാണവുമെന്ന പരാതിയെ തുടർന്ന് മുകുന്ദപുരം തഹസിൽദാർ ടി ബാലകൃഷ്ണൻ ഇരിങ്ങാലക്കുട സെന്‍റ് തോമസ്‌ കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ ബുധനാഴ്ച നേരിട്ടെത്തി നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമോ നൽകി. സെമിത്തേരിയിൽ നടന്നു വന്നിരുന്ന കല്ലറ നവീകരണ നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ സംസ്കരിച്ച മൃതദേഹ ഭാഗങ്ങളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഇതെല്ലാം സൂചിപ്പിച്ച ഒരു പരാതി ഇരിങ്ങാലക്കുട നഗരസഭ 12-ാം വാർഡ് കൗൺസിലർ മാർട്ടിൻ ആലേങ്ങാടൻ സംസ്ഥാന മുഖ്യമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ, ജില്ലാ കളക്ടർ, ആർ ഡി ഓ , ജില്ലാ പോലീസ് മേധാവി എന്നിവർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനനത്തിനാണ് നടപടി. ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സംഭവ സ്ഥലം സന്ദർശിച്ചു. നിയമലംഘനങ്ങൾക്കെതിരെ നടപടികൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു.

സെമിത്തേരി നവീകരണ നിർമാണത്തിന് അനുമതി തേടാതെയാണ് പണികൾ പുരോഗമിച്ചിരുന്നതെന്നും, കൂടാതെ സംസ്കരിച്ച മൃതദേഹങ്ങൾക്ക് മീതെ നിർമാണ പ്രവർത്തനത്തിനായി കല്ലറകൾ കോൺക്രീറ്റ് കട്ടറുകൾ ഉപയോഗിച്ച് തുറക്കുന്നതിനു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയും നേടിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. നഗരസഭയിൽ നിന്നും ഇതിനായി അനുമതി നേടിയിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.

മൃതദേഹങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ ഇടയായത് ഉത്തരവാദപ്പെട്ടവരുടെ നോട്ടക്കുറവ് മൂലമാണെന്ന് പരാതിയും വിശ്വാസികൾക്കിടയിൽ നിന്ന് വ്യാപകമായി ഉയരുന്നുണ്ട്.

പുതിയ നിർമ്മാണമല്ല, നിലവിൽ ഉണ്ടായിരുന്ന കല്ലറകൾക്ക് മീതെ ഒരു ലെയർ ഉയരം കൂടി പണിയുക മാത്രമാണെന്നായിരുന്നു ഇത് സംബന്ധിച്ചുള്ള പള്ളി അധികാരികളുടെ പ്രതികരണം.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top