കൗതുകമായി വീണ്ടും പശുവിന്‍റെ ഇരട്ട പ്രസവം – രണ്ടും പശുകുട്ടികൾ

ആനന്ദപുരം : നാടിന് കൗതുകമുണർത്തി വീണ്ടും ആനന്ദപുരത്ത് പശുവിന്‍റെ ഇരട്ട പ്രസവം, അതും രണ്ടും പശുകുട്ടികൾ. ആനന്ദപുരം ഗവ. സ്കൂളിന് സമീപം മഠത്തിൽ നാരായണൻകുട്ടിയുടെ വീട്ടിൽ 4 വയസുള്ള പശുവിന്‍റെ രണ്ടാമത്തെ പ്രസവത്തിലാണ് ഇരട്ടപശുക്കുട്ടിക്കൾ. നാരായണൻകുട്ടിയുടെ ഭാര്യ കൃഷ്ണകുമാരിയാണ് പശുക്കളെ പരിപാലിച്ചു വരുന്നത്. നടൻ പശുവാണ് പശുവാണ് ഒറ്റ പ്രസവത്തിൽ രണ്ട് പശുക്കുട്ടികൾക്ക് ജന്മം നൽകിയത്.

പശു ഇരട്ട പ്രസവിക്കുന്നത് അപൂർവമല്ലെങ്കിലും രണ്ടും പശുക്കുട്ടികളാകുന്നത് ഭാഗ്യമാണ് എന്ന് മുരിയാട് മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ വി വി ബിന്ദു പറഞ്ഞു. താൻ കുത്തിവെപ്പ് നടത്തിയത്തിൽ 13 ഇടത്ത്‌ ഇരട്ട പ്രസവം നടന്നിട്ടുണ്ട്.

കഴിഞ്ഞ വർഷം കൊറോണ കാലത്ത് ആനന്ദപുരം കൂള ഷിബുവിന്‍റെയും മുരിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ സനിതയുടെയും ജേഴ്‌സി പശുവാണ് ഒറ്റ പ്രസവത്തിൽ രണ്ട് പശുക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു. അന്ന് പശുകുട്ടികൾക്ക് കോവിഡ് എന്നും കൊറോണയെന്നും പേരിട്ടത് ഏവരിലും കൗതുകമുണർത്തിയിരുന്നു. ബിന്ദു തന്നെയാണ് ഈ രണ്ടു പശുക്കൾക്കും ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ നടത്തിയത്.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top