ഓൺലൈൻ പഠനസൗകര്യത്തിനായി ടെലിവിഷൻ നൽകി തവനിഷ്

ഇരിങ്ങാലക്കുട : ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പടിയൂർ പഞ്ചായത്തിലെ ഒരു വിദ്യാർത്ഥിക്ക് പഠനസൗകര്യത്തിനായി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ടി.വി നല്കി. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ്, വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ ചേർന്ന് ടിവി ശരത് പോത്താനിക്ക് കൈമാറി.

തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, ആദം ഗിൽക്രിസ്റ്റ് ജോയ്, ശ്രീ ഫിറോസ് ബാബു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Leave a comment

Top