ഏകനായ എൻലിന് സാന്ത്വനവുമായി കെ.എസ്.ടി.എ

ഇരിങ്ങാലക്കുട : ഒരു മാസത്തിനിടെ കുടുംബം നഷ്ടപ്പെട്ട് ഏകനായ എൻലിന് സാന്ത്വനവുമായി കെ.എസ്.ടി.എ. വേളൂക്കരപഞ്ചായത്തിൽ കൊറ്റനെല്ലൂർ തട്ടിൽ ജോൺസന്‍റെയും ബിന്ദുവിന്‍റെയും മകനാണ് എൻലിൻ. മെയ് മാസം 6ന് അപ്പൂപ്പൻ തട്ടിൽ റപ്പായിയും 13ന് അമ്മൂമ്മ വേറൊനിക്കയും മരിച്ചു. മെയ് 18നാണ്,അമ്മ ബിന്ദു മരിച്ചത്.പത്തു ദിവസം കഴിഞ്ഞ് 29ന് അച്ഛൻ ജോൺസണും മരിച്ചു. ഉറ്റവരെ ഒന്നടങ്കം നഷ്ടപ്പെട്ട എൻലിൻ ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കന്ററി സ്കൂളിലെ രണ്ടാം വർഷ ഹയർ സെക്കന്‍ററി വിദ്യാർത്ഥിയാണ്. ഒറ്റപ്പെട്ടുപോയ എൻലിന് കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ലാ കമ്മിറ്റി നൽകിയ ടാബ് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ്  പി.കെ ഡേവിസ് മാസ്റ്റർ കൈമാറി. കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ടി.വി മദനമോഹനൻ, കമ്മിറ്റി അംഗം സി.കെ ബേബി, ജില്ലാ ജോ.സെക്രട്ടറി ബി സജീവ്, വൈസ് പ്രസിഡന്‍റ്  ടി.എൻ അജയകുമാർ, ജില്ലാ എക്സി.അംഗം ടി.എസ് സജീവൻ, ഇരിങ്ങാലക്കുട ഉപജില്ലാ സെക്രട്ടറി മിനി കെ വേലായുധൻ, ആർ.കെ സുരേഷ്, എം.എസ് സജിത്ത്,വി.ബി ഹൃതിക് എന്നിവരും പങ്കെടുത്തു.
കഴിഞ്ഞ ദിവസം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ ആർ ബിന്ദു എൻലിനെ സന്ദർശിക്കുകയും സർക്കാരിന്‍റെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top