പരിസ്ഥിതി അവബോധത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീറിങ്ങിന്‍റെ എൻവോടെക് ക്ലബ്ബും റേസ് സിവിൽ എഞ്ചിനീയറിംഗ് വിഭാഗവും നടത്തിയ ‘ക്വിസ്സാർഡ് ‘ എന്ന പ്രമേയത്തിന്‍റെ ഭാഗമായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ‘പരിസ്ഥിതി അവബോധത്തെ’ ആസ്പദമാക്കിയായിരുന്നു മത്സരം.

നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ, എബി ജോസ് ( ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട ) ഒന്നാം സ്ഥാനവും, വസുദേവ് രാവുണ്ണി (ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട), അന്നപൂർണ പി (ഫിസാറ്റ് അങ്കമാലി ) എന്നിവർ രണ്ട് മൂന്ന് സ്ഥാനങ്ങളും കരസ്തമാക്കി.

എൻവോടെക് ക്ലബ്ബിന്‍റെ അധ്യാപക കോർഡിനേറ്ററായ അസിസ്റ്റന്‍റ്  പ്രൊഫസർ വിനിത ഷാരോൺ, വിദ്യാർത്ഥി കോർഡിനേറ്റർമാരായ സൂര്യദേവ് കിഷൻ, ഏയ്ഞ്ചൽ റോസ് ഹെന്സണ്, ഫാത്തിമ മിസാജ്, അശ്വിൻ ശശീധരൻ, കാർത്തിക ഹരിദാസ്, അശ്വതി അനൂപ് മറ്റു അംഗങ്ങളോടുകൂടിയ ടീം ആണ് നേതൃത്വം വഹിച്ചത്.

എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ജോൺ പാലിയേക്കര അധ്യക്ഷപ്രസംഗം നിർവഹിച്ചു. പ്രിൻസിപ്പാൾ ഡോ.സജീവ് ജോൺ, ജോയിന്‍റ്  ഡയറക്ടർ ഫാദർ ജോയ് പയ്യപ്പിള്ളി, എച് ഒ ഡി ഡോ. കൃഷ്ണപ്രിയ എം ജി എന്നിവരും സന്നിഹിതരായിരുന്നു.

Leave a comment

Top