വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന പ്രവർത്തനം മന്ത്രി പ്രൊഫ. ആർ ബിന്ദുവിൻ്റെ ഹെൽപ്പ് ലൈൻ നേതൃത്വത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ലൈനിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച് അടച്ചിട്ട വീടുകളും സ്ഥാപനങ്ങളും അണു നശീകരണം നടത്തുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അടഞ്ഞ് കിടന്നിരുന്ന കേരള വാട്ടർ അതോറിറ്റി ഓഫീസ് അണു നശീകരണം നടത്തി കൊണ്ട് പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ഹെൽപ് ലൈൻ കോ-ഓർഡിനേറ്റർ ആർ.എൽ.ശ്രീലാൽ, വളണ്ടിയർമാരായ കെ.എസ്.സായൂജ്, കെ.കെ.രാമദാസ്, വി.എസ്.സുദീഷ്, പി.എസ്.വിഷ്ണു എന്നിവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top