ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കാട്ടുങ്ങച്ചിറ ജുമാമസ്ജിദ്‌ പരിസരത്തു വൃക്ഷ തൈകൾ നട്ടു

കാട്ടുങ്ങച്ചിറ : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ചു കാട്ടുങ്ങച്ചിറ ജുമാമസ്ജിദ്‌ പരിസരത്തു ഇരിങ്ങാലക്കുട മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്‌ സൈറാജുദീൻ, ചീഫ് ഇമ്മാം സിയാദ് ഫൈസി, അസിസ്റ്റന്റ് ഇമാം അഷറഫ് ബാഖവി, കമ്മിറ്റി എക്സിക്യൂട്ടീവ് മെമ്പർ അസറുദീൻ കളകാട് എന്നിവർ ചേർന്ന് വൃക്ഷ തൈകൾ നട്ടു. ലോകത്തിന്‍റെ സന്തുലിതാവസ്ഥ പുനരുജ്ജീവിപ്പിക്കാൻ എല്ലാവരും പരിശ്രമിക്കണമെന്നു ഇമാം സിയാദ് ഫൈസി ആശംസിച്ചു.

Leave a comment

Top