

വെള്ളാങ്ങല്ലൂർ : വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കോവിഡ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തിൽ ഔഷധ ഗുണമുള്ള 100 കിലോ മഞ്ഞൾ വിത്ത് വിതരണം ചെയ്തു. ജൈവ കർഷകൻ സലിം കാട്ടകത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന അധ്യക്ഷനായി. കോവിഡ് സെൽ ചീഫ് കോ ഓർഡിനേറ്റർ എ. ആർ. രാംദാസ്. പഞ്ചായത്ത് മെമ്പർ കെ. കൃഷ്ണകുമാർ.ധർമജൻ വില്ലേടത്. ഇ. കെ. ജോബി. സതീശൻ. സോജോ. പ്രശോബ് അശോകൻ.എന്നിവർ സംബന്ധിച്ചു.
Leave a comment