കൊച്ചിൻ ദേവസ്വം എംപ്ലോയീസ് യൂണിയൻ തിരുവഞ്ചിക്കുളം ഗ്രൂപ്പ് സമ്മേളനം നടന്നു

ഇരിങ്ങാലക്കുട : കൊച്ചിൻ ദേവസ്വം എംപ്ലോയീസ് യൂണിയൻ തിരുവഞ്ചിക്കുളം ഗ്രൂപ്പ് (സി ഡി ഇ ഒ) 5- ാം സമ്മേളനം മഴമംഗലം വാസുദേവൻ നമ്പൂതിരിപ്പാട് നഗറിൽ സി ഡി ഇ ഒ ജനറൽ സെക്രട്ടറി കെ ആർ രഘു ഉദ്ഘാടനം ചെയ്തു. സി ഡി ഇ ഒ ഗ്രൂപ്പ് പ്രസിഡന്റ് കെ ഡി ദാമോദരൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രൂപ്പ് സെക്രട്ടറി ആർ രഘുരാമൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് നാരായണൻ അംഗങ്ങളായ യമുന , രാജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേന്ദ്രകമ്മിറ്റി അംഗം രാജ്‌കുമാർ നമ്പൂതിരി സ്വാഗതവും സുജയ് നമ്പൂതിരി നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top