37-ാം വാർഡിലെ കോവിഡ് പോസറ്റീവ് രോഗികൾക്ക് ഭക്ഷ്യകിറ്റുകൾ നല്കി തവനിഷ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട 37-ാം വാർഡിലെ കോവിഡ് പോസറ്റീവ് രോഗികൾക്ക് വേണ്ടി ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനീഷ് ഭക്ഷ്യ കിറ്റുകൾ നൽകി. വാർഡ് കൗൺസിലർ സാനിയുടെ അഭ്യർത്ഥനയെ തുടർന്നാണ് കിറ്റുകൾ നല്കിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് കിറ്റുകൾ കൈമാറി. വൈസ് പ്രിൻസിപ്പൽ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, തവനിഷ് സ്റ്റാഫ്‌ കോർഡിനേറ്റർ പ്രൊഫ. മുവിഷ് മുരളി, തവനിഷ് സ്റ്റുഡന്റ് സെക്രട്ടറി ശ്യാം കൃഷ്ണ, കരിഷ്മ പയസ്, ഫിറോസ് ബാബു എന്നിവർ സന്നിഹിതരായിരുന്നു. ഈ മഹാമാരി കാലത്ത് സമൂഹത്തിൽ അവശത അനുഭവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തു പിടിക്കാൻ തവനീഷ് കാണിക്കുന്ന മഹാമനസ്ക്കത ശ്ലാഘനീയമാണെന്ന് കൗൺസിലർ സാനി സൂചിപ്പിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top