ഓട്ടോറിക്ഷ, ലോട്ടറി തൊഴിലാളികൾക്ക് കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്കിന്‍റെ കൈത്താങ്ങ്

കല്ലേറ്റുംകര : കല്ലേറ്റുംകര സർവ്വീസ് സഹകരണ ബാങ്ക് പ്രവർത്തന പരിധിയിൽ ഓട്ടോറിക്ഷ ഓടിച്ചുമാത്രം ഉപജീവനം നടത്തുന്ന ബാങ്കിലെ ഓഹരിക്കാരായ ഓട്ടോ തൊഴിലാളികൾക്കും നടന്നും ഇരുന്നും ലോട്ടറി കച്ചവടം നടത്തുന്ന പ്രവർത്തന പരിധിയിലെ പാവപ്പെട്ട ലോട്ടറി തൊഴിലാളികൾക്കും കല്ലേറ്റുംകര സഹകരണ ബാങ്ക് നൽകുന്ന 1500 രൂപ സഹായധന വിതരണോദ്ഘാടനം ബാങ്ക് ഹാളിൽ വൈസ് പ്രസിഡന്റ് കെ.കെ. പോളി നിർവ്വഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.വി. ജോയ്, ടി.എ. ജോസ് മാസ്റ്റർ, വത്സല രവീന്ദ്രൻ, വിജയലക്ഷ്മി മുകുന്ദൻ, മോളി ജോസ്, ജനാർദ്ദനൻ പാലക്കൽ, സെക്രട്ടറി ഇ.പി. ഡെയ്സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top