സി.പി.ഐ(എം), ഡി.വൈ.എഫ്.ഐ പ്രവർത്തകർ 325 വീട്ടുകാർക്ക് 12 ഇനം പച്ചക്കറികളും, 2 കിലോ കപ്പയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു

കുഴിക്കാട്ടുകോണം : ലോക്ഡൗൺ കാലത്ത് ജീവിതം പ്രതിസന്ധിയിലായ നഗരസഭയിലെ 9-ാം വാർഡ് കുഴിക്കാട്ടുകോണം പ്രദേശത്തെ 325 വീട്ടുകാർക്ക് സി.പി.ഐ(എം) പ്രവർത്തകരും,ഡി.വൈ.എഫ്.ഐ പ്രവർത്തകരും ചേർന്ന് 12 ഇനം പച്ചക്കറികളും, 2 കിലോ കപ്പയും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു.

വേങ്ങശ്ശേരി മോഹനൻ-പുഷ്പ ദമ്പതികൾ, പുളിക്കത്തറ പ്രകാശൻ, പുഷ്ക്കരൻ കളരിക്കൽ എന്നിവർ തങ്ങളുടെ കൃഷിയിടങ്ങളിൽ നട്ടുവളർത്തിയ കപ്പ സൗജന്യമായി നൽകി. കെ.കെ.ബാബു, കണ്ണോളി പ്രകാശൻ, അരുൺ, സനീഷ്, സിറിൾ, രാമദാസ്, സിബിൻ, ബിജു ബാലകൃഷ്ണൻ, വി.ജി.അനൂപ്, സാന്ദ്ര സന്തോഷ്, അക്ഷയ്, ഉദയൻ, രാമകൃഷ്ണൻ, എൻ.വി.ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top