റോഡിലെ മെറ്റൽ അപകടക്കെണിയാക്കുന്നു

ഇരിങ്ങാലക്കുട : പെതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസിനു മുന്നിൽ കാട്ടൂർ റോഡിൽനിന്നും കൂടൽമാണിക്യ ക്ഷേത്രത്തിലേക്ക് പോകുന്ന എം ജി റോഡിന്‍റെ തുടക്കത്തിൽ ടാറിങ്ങിനായി നിക്ഷേപിച്ചിരുന്ന മെറ്റൽ റോഡിൽ ചിതറി കിടക്കുന്നത് ഇരുചക്ര വാഹനങ്ങൾക്ക് അപകടക്കെണിയാക്കുന്നു. ഞായറാഴ്ച കാട്ടൂർ റോഡിൽ നടന്ന ടാറിങ്ങിനാണ് ഇവിടെ മെറ്റൽ സൂക്ഷിച്ചത്. എന്നാൽ ഇപ്പോൾ കൊടും വളവുള്ള റോഡിൽ മൊത്തം മെറ്റൽ പരന്ന് കിടക്കുകയാണ്. ഇതറിയാതെ വേഗതയിൽ വരുന്ന ഇരുചക്ര വാഹങ്ങൾ വഴുതിവീണു യാത്രികർക്ക് പരിക്കുപറ്റുന്നത് പതിവായിരിക്കുന്നു.

ബന്ധപ്പെട്ടവരുടെ അനാസ്ഥയാണു റോ‍ഡ് അപകട കെണിയായി തുടരാൻ കാരണമാകുന്നതെന്നു പരക്കെ ആക്ഷേപമുണ്ട്. ചെയ്യേണ്ടതും ചെയ്യിക്കേണ്ടതുമായ ജോലികൾ പെതുമരാമത്ത് വകുപ്പ് അകാരണമായി നീട്ടിക്കൊണ്ടു പോകുന്നതു പെതുജനത്തിന്റെ ജീവനും സ്വത്തിനുമാണ് ഭീഷണിയാകുന്നത്.

Leave a comment

Leave a Reply

Top