കോവിഡ് പ്രതിസന്ധിയിൽ കാരുണ്യഹസ്തവുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയർ

ഇരിങ്ങാലക്കുട : കോവിഡ് മൂലം പ്രതിസന്ധിയിലായ രോഗികൾക്ക് ഭക്ഷ്യ, സാനിറ്റൈസറിങ്, മെഡിസിൻ കിറ്റുകളുമായി ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയർ. ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ മേഖല കോർഡിനേറ്റർമാരായ ജോർജ് പാലത്തിങ്കൽ, ആനി ആന്റോ, ഡേവിസ് കണ്ണമ്പിള്ളി എന്നിവർക്ക് കിറ്റ് നൽകി കൊണ്ട് വിതരണോദ്‌ഘാടനം നിർവ്വഹിച്ചു. വികാരി ജനറൾ ഫാ. ലാസർ കുറ്റിക്കാടൻ, ഡയറക്ടർ ഫാ. തോമസ് കണ്ണമ്പിള്ളി, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ഫ്രാങ്കോ പറപ്പള്ളി, ഫാ. ഡിബിൻ അയിനിക്കൽ, ഫാ.വിമൽ പേങ്ങിപറമ്പിൽ, ഫാ. ടോം വടക്കൻ എന്നിവർ നേതൃത്വം നൽകി.

ഇതോടൊപ്പം ഇരിങ്ങാലക്കുട രൂപതയുടെ പൊതുവായ കോവിഡ് പ്രതിരോധ പ്രവർത്തനത്തിനു ചുക്കാൻ പിടിക്കുന്ന ഹൃദയ കോവിഡ് പോർട്ടലിലൂടെ ഇരിങ്ങാലക്കുട രൂപത സോഷ്യൽ ആക്ഷൻ, ചാലക്കുടി അവാർഡ്, മേലഡൂർ ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ എന്നിവയോട് ചേർന്ന് ആംബുലൻസ് സൗകര്യം, വിവിധ പ്രസ്ഥാനങ്ങൾ നൽകിയ ഓക്സിജൻ കോൺസെൻട്രേറ്റോറുകൾ ആവശ്യമുള്ള രോഗികൾക്കെത്തിക്കൽ, വിവിധ ഹോസ്പിറ്റലുകളുടെ സഹകരണ ത്തോടെ കിടപ്പ് രോഗികൾക്കും കോവിഡ് രോഗികൾക്കും ആവശ്യമായ ചികിത്സ സഹായം ഭവനങ്ങളിൽ എത്തിച്ചു നൽകൽ, കോവിഡ് ബാധിച്ചു മരണപ്പെടുന്നവടെ മൃതാസംസ്കാര ശുശ്രൂഷക്ക് നേതൃത്വം നൽകൽ, ഫോണിലൂടെ ഡോക്ടർ കൺസൽറ്റേഷൻ, കൗൺസിലിങ് ഒരുക്കിക്കൊടുക്കൽ തുടങ്ങിയ സഹായങ്ങൾ ഹൃദയ പാലിയേറ്റിവ് കെയർ ചെയ്തുകൊണ്ടിരിക്കുന്നതായി മാർ പോളി കണ്ണൂക്കാടൻ പറഞ്ഞു. കിറ്റ് വിതരണത്തിനും മറ്റ് ശുശ്രൂഷകൾക്കും ഉദാരമായി സംഭാവന നൽകുന്ന ഉപകാരികൾക്കും ശുശ്രൂഷകൾക്ക് വോളണ്ടിയർമാരായി കടന്ന് വരുന്നവർക്കും അഭിവന്ദ്യ പോളി പിതാവ് നന്ദിയും അഭിനന്ദനവും അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top