മുരിയാട് മണ്ഡലം കോൺഗ്രസ്സ് ദുരന്തനിവാരണ സേനക്ക് രൂപം കൊടുത്തു

മുരിയാട് : മുരിയാട് മണ്ഡലം കോൺഗ്രസ്സിന്‍റെ നേതൃത്വത്തിൽ 25 അംഗങ്ങളുള്ള മഹാത്മ ദുരന്തനിവാരണ പ്രതിരോധ സേന രൂപികരിച്ചു. സേനയുടെ ഉദ്‌ഘാടനം കെ.പി.സി.സി നിർവ്വാഹക സമതി അംഗം എം.പി ജാക്സൻ, സേന ക്യാപ്റ്റൻ കെ.കെ സന്തോഷിന് ലൈഫ് ജാക്കറ്റ് നൽകി നിർവഹിച്ചു. കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് തോമസ് തൊകലത്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പ്രസിഡന്‍റ് ടി.വി ചാർളി മുഖ്യാതിഥിയായിരിന്നു. സേനയുടെ കൺവീനർ വിബിൻ വെള്ളയത്ത്, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് ജെസ്റ്റിൻ ജോർജ്ജ്, ബ്ലോക്ക് ജനറൽ സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ജോമി ജോൺ, പഞ്ചായത്ത് അംഗങ്ങളായ സേവ്യർ ആളൂക്കാരൻ, നിത അർജുൻ, ജീനി സതീശൻ, മഹിള കോൺഗ്രസ്സ് വൈസ് പ്രസിഡന്‍റ് ഷാരി വീനസ് , പ്രസാദ് പാറപുറത്ത്, അജി തൈവളപ്പിൽ, എബിൻ ജോൺ, പ്രേമൻകൂട്ടാല എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
https://chat.whatsapp.com/
K3Ng4NRYDBR7baLXByhAEa

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് ഫെസ്ബുക്
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top