കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പറപ്പൂക്കരയിൽ കുടുംബങ്ങൾക്ക് പച്ചക്കറി- പലവ്യഞ്ജന കിറ്റുകൾ നൽകി

പറപ്പൂക്കര : കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് കോൺഗ്രസ് വാർഡ് കമ്മിറ്റികളുടെയുടെ നേതൃത്വത്തിൽ പറപ്പൂക്കര പഞ്ചായത്തിലെ1,2,18 വാർഡുകളിൽ പച്ചക്കറി, പലവ്യഞ്ജന കിറ്റുകൾ നൽകി. തൃശ്ശൂർ എം.പി ടി.എൻ പ്രതാപൻ വിതരണ ഉൽഘാടനം നിർവഹിച്ചു.

മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എം ശ്രീകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എംപി’സ് കോവിഡ് കെയർയിലേക്ക് പറപ്പുക്കര റൂറൽ ബാങ്ക് നൽകിയ അണുനശീകരണ സാമഗ്രികൾ ബാങ്ക് പ്രസിഡന്റ് പി കെ പ്രസാദ് ൽ നിന്ന് എം പി ഏറ്റു വാങ്ങി.

പറപ്പൂക്കര റൂറൽബാങ്ക് പ്രസിഡന്റ് പി കെ പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം റീന ഫ്രാൻസിസ്, യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ജ്യോതിസ് പ്രതാപൻ, ഷാജു മോനാട്ട്, മുരളി കുമ്പളപറമ്പിൽ, കോവിഡ് കെയർ കോ -ഓർഡിനേറ്റർ നിത്യാനന്ദൻ എന്നിവർ സംസാരിച്ചു.

> വാട്സാപ്പിൽ ഇരിങ്ങാലക്കുട ലൈവ് വാർത്തകൾ ലഭിക്കുവാൻ
CLICK TO JOIN WHATSAP GROUP

> ഫേസ്ബുക്ക്
https://fb.com/irinjalakuda

www.irinjalakudaLIVE.com
ph, whtsp: 9846097144 news@irinjalakudalive.com

Leave a comment

Top