വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : നഗരസഭ വാർഡ്‌ 35 ൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി വാർഡ്‌ കൗൺസിലർ സി. സി. ഷിബിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങൾ വീടുകളിൽ നേരിട്ട് എത്തി വിതരണം ചെയ്തു. തിങ്കൾ, ചൊവ, ദിവസങ്ങളിലായി വാർഡിലെ അർഹതപ്പെട്ട മുഴുവൻ വിദ്യാർത്ഥികൾക്കും നോട്ട് ബുക്ക്‌, പേന , പെൻസിൽ, റബ്ബർ, കട്ടർ, എന്നിവയാണ് വിതരണം ചെയ്തത്. കോവിഡ് കാലഘട്ടത്തിൽ ജോലിക്ക് പോകുവാൻ സാധിക്കാത്ത രക്ഷിതാക്കൾക്ക് ചെറിയ ഒരു സഹായമായാണ് ഈ പ്രവർത്തനം ഏറ്റടുത്ത് നടത്തിയത്. വാർഡിലെ വോളന്റിയേഴ്‌സായ സജി. വി.എസ്, സച്ചു. ടി.എസ് , അഭിജിത്ത് എം.എ, അഗനവാടി വർക്കർ ശോഭന , വാർഡ്‌ ചുമതല വഹിക്കുന്ന നിഷിത ടീച്ചർ എന്നിവരും പ്രവർത്തനങ്ങളിൽ കൗൺസിലർക്കൊപ്പം പങ്ക് ചേർന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top