അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിച്ചു

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. പി.ടി. എ.പ്രസിഡണ്ട് ടി.കെ.ശശി അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യഭ്യാസ മന്ത്രി ആർ.ബിന്ദു ഓൺലൈനിൽ സന്ദേശം നൽകി. പഞ്ചായത്ത് മെമ്പർമാരായ ബിബിൻ തുടിയത്ത്, ലീന ഉണ്ണികൃഷ്ണൻ , ശ്യാംലാൽ, സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രിൻസിപ്പൽ ഡോ.എ.വി.രാജേഷ്, പ്രധാനധ്യാപകൻ മെജോ പോൾ, കെ.എസ്.ഗിരിജ, സീ മോൾ പോൾ.സി., എൻ.എൻ. രാമൻ, സി.ജെ.ജോസ്, ഇ.കെ.വിനോദ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഓൺലൈനായി കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

Leave a comment

Top