സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും നോട്ട് പുസ്തകവിതരണം ആരംഭിച്ച് 39-ാം വാർഡ് കൗൺസിലർ ഷാജുട്ടൻ

ഇരിങ്ങാലക്കുട : കോവിഡിന്‍റെ രണ്ടാം വരവിൽ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന നഗരസഭ വാർഡ് 39 ലെ എല്ലാ വിദ്യാർത്ഥികൾക്കും നോട്ട് പുസ്തക വിതരണം ആരംഭിച്ച് വാർഡ് കൗൺസിലർ ഷാജുട്ടൻ. 100 വിദ്യാർത്ഥികൾക്കായി ഏകേദശം 500 പുസ്‌തകങ്ങൾ ഇതിനോടകം വിതരണം ചെയ്തു.

കോവിഡ് രണ്ടാം തരംഗത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വളരെയധികം കുടുംബങ്ങൾ വാർഡിൽ ഉണ്ടെന്ന് മനസ്സിലാക്കി, ഓൺലൈൻ ക്ലാസ്സ് ആരംഭിക്കുന്നതിനു മുൻപ് തന്നെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതായി വാർഡ് കൗൺസിലർ സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ആശയം പങ്കുവച്ചതിനെത്തുടർന്ന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതിലൂടെ സ്വരൂപിച്ച തുകകൊണ്ടാണ് പുസ്തകങ്ങൾ വാങ്ങിയതെന്ന് കൗൺസിലർ പറഞ്ഞു.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top