കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലക്ക് പുതിയ ഭാരവാഹികൾ

ഇരിങ്ങാലക്കുട : കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഗൂഗിൾ മീറ്റിലൂടെ രണ്ട് ദിവസമായി നടന്ന ഇരിങ്ങാലക്കുട മേഖലാ സമ്മേളനം പരിഷത്ത് മുൻ പ്രസിഡണ്ടും കേന്ദ്രനിർവാഹക കമ്മിറ്റി അംഗവുമായ ടി. ഗംഗാധരൻ മാഷ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് റഷീദ് കാറളം അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി സംരക്ഷണവും ശാസ്ത്രാവബോധത്തിലൂന്നിയ വിദ്യാഭ്യാസവും വിദ്യാർത്ഥികളിലൂടെ വളർത്തിയെടുക്കണം. അതിന് പൊതുസമൂഹവും മാതൃകയാവുകയാണ് വേണ്ടത്. എക്കാലത്തും പരിഷത്തിന്റെ പ്രവർത്തനം ഇത്തരത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജില്ലാ സെക്രട്ടറി ടി. സത്യനാരായണൻ സംഘടനാ രേഖ അവതരിപ്പിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ദീപ ആന്റണി, സെക്രട്ടറി എ ടി നിരൂപ്, ട്രഷറർ റഷീദ് കാറളം എന്നിവരെ തിരഞ്ഞെടുത്തു

അന്ധവിശ്വസചൂഷണത്തിനെതിരെ നിയമനിർമ്മാണം നടപ്പിലാക്കുക, മഴക്കാലജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ജനങ്ങളിലേക്ക് ബോധവത്ക്കരണം നൽകുക, ഷൺമുഖം കനാൽ സംരക്ഷിച്ച് ജലസംഭരണം ഉറപ്പുവരുത്തുക.ലക്ഷദ്വീപിനെ സംരക്ഷിക്കുകയും തനിമ നിലനിർത്തുകയും ചെയ്യുക എന്നീ പ്രമേയങ്ങൾ സമ്മേളനം അവതരിപ്പിച്ചു.

പരിഷത്തിന്റെ നാഡീ കേന്ദ്രങ്ങളായിരുന്ന എം.കെ. ചന്ദ്രൻ മാഷ്, സി.ജെ. ശിവശങ്കരൻ മാഷ് എന്നിവർക്കായുള്ള സമർപ്പണത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. സംസ്ഥാന പ്രസിഡണ്ട് എ.പി. മുരളി, മേഖലാ സെക്രട്ടറി അഡ്വ. പി.പി. മോഹൻദാസ് കെ.മായ ടീച്ചർ, കെ.കെ. ഭാനുമതി, ഒ.എൻ. അജിത്കുമാർ, വി.ഡി മനോജ് എന്നിവർ സംസാരിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top