കോവിഡ് ധനസഹായ പദ്ധതി പ്രകാരം കല്ലേറ്റുംകര സഹകരണ ബാങ്ക് 440000 രൂപ വിതരണം ചെയ്തു

കല്ലേറ്റുംകര : കോവിഡ് ധനസഹായ പദ്ധതി പ്രകാരം കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് 440000 രൂപ വിതരണം ചെയ്തു. പദ്ധതി പ്രകാരം കോവിഡ് ബാധിച്ച ഓഹരിക്കാരായ 170 കുടുംബങ്ങൾക്ക് 2000 രൂപ വീതവും, മരണം നടന്ന 10 കുടുംബങ്ങൾക്ക് 10000 രൂപ വീതവും വിതരണം ചെയ്തു.

സഹകരണ ബാങ്കിലെ ഓഹരിക്കാരുടെ കുടുംബങ്ങളിൽ കോവിഡ് ബാധിക്കുകയോ, മരണം സംഭവിക്കുകയോ ചെയ്താൽ ആ വിവരവും ബന്ധപ്പെട്ട രേഖകളും 9447994078 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്താൽ ധനസഹായം ബാങ്കിൽ നിന്നും അതാത് വീടുകളിൽ എത്തിക്കുമെന്ന് ബാങ്ക് ഭാരവാഹികൾ അറിയിച്ചു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top