കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും, ഇളവുകൾ മറ്റിടങ്ങളിൽ മാത്രം

കണ്ടെയിന്‍മെന്റ് സോണുകളില്‍
ജില്ലാ ഭരണകൂടം
ഏര്‍പ്പെടുത്തിയിട്ടുള്ള
നിയന്ത്രണങ്ങള്‍ തുടരും
ഇളവുകൾ മറ്റിടങ്ങളിൽ മാത്രം

ജില്ലയിൽ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും, ഇളവുകൾ മറ്റിടങ്ങളിൽ മാത്രം. ഇതനുസരിച്ച് ജില്ലയിലെ കണ്ടെയിന്‍മെന്റ് സോണുകൾ അല്ലാത്തിടങ്ങളിൽ വ്യവസായ സ്ഥാപനങ്ങള്‍ക്ക് 50 ശതമാനം ജീവനക്കാരുമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇവയുടെ പ്രവര്‍ത്തനം എല്ലാ ദിവസവും രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് 5 വരെയായിരിക്കും. വ്യവസായ മേഖല പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് നടത്തും.

ബാങ്കുകളുടെ പ്രവര്‍ത്തന സമയം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചു മണിവരെ നീട്ടിയിട്ടുണ്ട്. ജില്ലയിലെ കുറി കമ്പനികള്‍ക്ക് ഇതേ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒരുമണിവരെയും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടിയിരിക്കും.

പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാല്‍ പഠനസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെ പ്രവര്‍ത്തിക്കാം. തുണിക്കടകള്‍, സര്‍ണ്ണക്കട, ചെരുപ്പ് കട എന്നിവയ്ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും പ്രവര്‍ത്തിക്കാം.

എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ തുടരും. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top