ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) – സുഭിക്ഷം സുരക്ഷിതം

വെള്ളാങ്കല്ലൂർ : ഭാരതീയ പ്രകൃതി കൃഷി പദ്ധതി (BPKP) – സുഭിക്ഷം സുരക്ഷിതം ജൈവകൃഷി പദ്ധതിക്ക് അപേക്ഷ ക്ഷണിക്കുന്നു. വെള്ളാങ്കല്ലൂർ ബ്ലോക്കിലെ പടിയൂർ, പൂമംഗലം, പുത്തൻചിറ, വെള്ളാങ്കല്ലൂർ, വേളൂക്കര എന്നീ പഞ്ചായത്തുകളിലെ ഇപ്പോൾ ജൈവകൃഷി ചെയ്തു കൊണ്ടിരിക്കുന്നവരോ, ഇപ്പോൾ ജൈവകൃഷിയല്ലെങ്കിലും ജൈവ കൃഷിയിലേക്ക് മാറാൻ താൽപ്പര്യമുള്ളവരോ, തങ്ങളുടെ കൃഷിയിടത്തിൻ്റെ ഒരു ഭാഗം പരീക്ഷണാടിസ്ഥാനത്തിൽ ജൈവകൃഷി രീതിയിലേയ്ക്ക് മാറ്റാൻ താല്പര്യമുള്ളവരോ ആയ കുറഞ്ഞത് 5 സെൻ്റ് എങ്കിലും സ്വന്തമായി സ്ഥലമുള്ളവരിൽ നിന്ന് ജൈവകൃഷി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനും വിവിധ ജൈവകൃഷി മാർഗ്ഗങ്ങളെ സംബന്ധിച്ച അറിവും പരിശീലനവും ലഭിക്കുന്നതിനുമായി അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ 2021 ജൂൺ 5 വരെയാണ് സ്വീകരിക്കുന്നത്. ഈ പദ്ധതിയിൽ അംഗങ്ങളാകുന്നതിലൂടെ ശാസ്ത്രീയ ജൈവകൃഷി സംബന്ധിച്ച അറിവുകൾ ലഭിക്കുന്നതാണ്. കൂടാതെ തങ്ങളുടെ ജൈവ ഉല്പന്നങ്ങൾ സർക്കാരിൻ്റെ സർട്ടിഫിക്കറ്റോടെ വിൽക്കുന്നതിനും സാഹചര്യം ലഭിക്കുന്നു

മൂന്ന് വർഷം നീണ്ടു നിൽക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതിയിൽ ചേരുന്നവർക്ക് മറ്റ് പദ്ധതി ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് മുൻഗണന നൽകുന്നതായിരിക്കും. ജൈവ ഉല്പന്ന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് നിർദേശിക്കുന്ന PGS മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കാണ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. ഇപ്പോൾത്തന്നെ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ കൃഷി ചെയ്യുന്നവർക്ക് ജൈവ ഉല്പന്നങ്ങൾ സർക്കാർ മുദ്രണത്തോടെ വിൽക്കാൻ സാധിക്കുന്നതാണ്.

ജൈവ കൃഷിയിൽ പ്രത്യേക താല്പര്യം ഉള്ളവർക്കും ഈ പദ്ധതി നല്ല രീതിയിൽ ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനും താല്പര്യമുള്ളവർക്ക് പ്രസ്തുത കാര്യം കൃഷിഭവനിൽ അറിയിക്കുകയോ അപേക്ഷയിൽ പ്രത്യേകമായി രേഖപ്പെടുത്തുകയോ ചെയ്യാവുന്നതാണ്. അപേക്ഷകൾ അതാത് കൃഷിഭവനുകളിൽ നിന്ന് ലഭിക്കുന്നതാണ്. 3 വർഷം നീണ്ട് നിൽക്കുന്ന പദ്ധതിയിലെ അംഗമാകാൻ  ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് രജിസ്റ്റർ ചെയ്യുക. CLICK TO JOIN

രജിസ്റ്റർ  ചെയ്യേണ്ട അവസാന  തീയതി  ജൂൺ  5 (പരിസ്ഥിതി  ദിനം ). രജിസ്റ്റർ ചെയ്ത കർഷകർ ലോക്കഡൗണിനു ശേഷം  നിങ്ങളുടെ കൃഷിഭവനിൽ സന്ദർശിച്ചു  നിശ്ചിത ഫോറത്തിൽ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം നികുതി രസീത്, ബാങ്ക് പാസ്സ് ബുക്ക്‌ കോപ്പി, ആധാർ കോപ്പി, റേഷൻ കാർഡ് കോപ്പി എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് അതതു കൃഷിഭവനുമായി ബന്ധപ്പെടണമെന്ന് വെള്ളാങ്കല്ലൂർ കൃഷി അസിസ്റ്റൻറ് ഡയറക്ടർ അറിയിക്കുന്നു.

വാട്സപ്പ് വാർത്ത ഗ്രൂപ്പിൽ പുതുതായി ചേരുന്നതിനായി
CLICK HERE TO JOIN WHATSAPP NEWS GROUP

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
പേജ് ഫോളോ ചെയ്യുക

https://www.facebook.com/irinjalakuda
വാർത്തകൾ അറിയിക്കുവാൻ
news@irinjalakudalive.com
ph/whp: 9846097144

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top