നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ടി.എൻ പ്രതാപന്‍റെ എംപീ’സ് കെയർ പദ്ധതിയിൽ നിന്നും അണുനശീകരണം നടത്തുന്നതിനുള്ള 2 മെഷീനുകൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ബഹുമാനപ്പെട്ട തൃശൂർ എംപി ടി എൻ പ്രതാപന്‍റെ എംപീസ് കെയർ പദ്ധതിയിൽ നിന്നും ഒരു കൈത്താങ്ങ്.

കോവിഡ് പോസിറ്റീവ് ആയ കുടുംബങ്ങളിലും പരിസരങ്ങളിലും അണുനശീകരണം നടത്തുന്നതിനുള്ള 2 മെഷീനുകൾ ചെയർപേഴ്സൺ സോണിയ ഗിരി ഏറ്റുവാങ്ങി. നഗരസഭ സെക്രട്ടറി മുഹമ്മദ്‌ അനസ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അംബിക പള്ളിപ്പുറത്ത് എന്നിവർക്ക് കൈമാറി.

സുജ സജീവ്കുമാർ, ജെയ്സൺ പാറെക്കാടൻ, ടി വി ചാർളി, ഷാജു എം ആർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a comment

Top